കൊച്ചി: കൊവിഡ് വ്യാപന സാഹചര്യത്തിൽ വീൽചെയറിൽ കഴിയുന്നവർ ഉൾപ്പെടെ ശാരീരിക പരിമിതികളുള്ള ഭിന്നശേഷിക്കാർക്ക് ആശുപത്രിയിലോ വാക്‌സിൻ ക്യാമ്പുകളിലോപോയി വാക്‌സിൻ സ്വീകരിക്കാൻ സാധിക്കാത്തതിനാൽ വീടുകളിൽ സൗകര്യമൊരുക്കണമെന്ന് ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തുനൽകിയതായി ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി പറഞ്ഞു.