കൊച്ചി: എൻ.സി.പി സംസ്ഥാന സെക്രട്ടറി കെ.കെ. രാജന്റെ നിര്യാണത്തിൽ സംസ്ഥാനകമ്മിറ്റി അനുശോചിച്ചു. അഞ്ചുപതിറ്റാണ്ട് രാഷ്ട്രീയ, സാമൂഹ്യമണ്ഡലങ്ങളിൽ നിസ്വാർത്ഥസേവനം അനുഷ്ഠിച്ച വ്യക്തിയായിരുന്നു കെ.കെ. രാജനെന്നും അദ്ദേഹത്തിന്റെ വേർപാട് പാർട്ടിക്കും മുന്നണിക്കും തീരാനഷ്ടമാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ പറഞ്ഞു.