കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയെന്ന് യൂത്ത് കോൺഗ്രസ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി എഫ്.എൽ.ടി.സിക്കും ക്വാറന്റൈൻ സെന്ററിനും വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് രണ്ടും പ്രവർത്തന സജ്ജമാക്കണമെന്ന് ഐരാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കളക്ടർക്കും തഹസിൽദാർക്കും പരാതി നൽകി.