കാക്കനാട്∙ ജില്ലാ ജയിലിലെ 64 തടവുകാർക്കും നാല് ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു. 63 ഉദ്യോഗസ്ഥരും 185 തടവുകാരുമാണ് ഇവിടെയുള്ളത്. 25 മുതൽ 70 വരെ പ്രായമുള്ളവരാണ് തടവുകാർ.
കൊവിഡ് രോഗികളായ തടവുകാരെ എ ബ്ലോക്കിലെ മൂന്നു ലോക്കപ്പ് മുറികളിലേക്കും ഗുരുതരാവസ്ഥയിലുള്ള മൂന്നു പേരെ പറവൂർ ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററിലേക്കും മാറ്റി. കഴിഞ്ഞ ദിവസം ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കിയ തടവുകാരിൽ 16 പേർ പോസിറ്റീവായതിനെ തുടർന്ന് ഇന്നലെ ഉദ്യോഗസ്ഥരടക്കം എല്ലാവരെയും ആർ.ടി.പി.സി.ആർ പരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. ജില്ലാ ജയിലിനോടു ചേർന്നുള്ള വനിതാ ജയിലിൽ ആർക്കും രോഗബാധയില്ല.
# മുൻകരുതലുകൾ സ്വീകരിച്ചു
ആരോഗ്യ വകുപ്പുമായി ചേർന്ന് ജയിലിൽ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.എല്ലാ സെല്ലുകളും സാനിറ്റേഷൻ ചെയ്തു. പുതുതായി രോഗലക്ഷണങ്ങളുളള ആരുമില്ല.
- വിജയൻ, ജില്ലാ ജയിൽ സൂപ്രണ്ട്