കൊടുങ്ങല്ലൂർ: പറവൂർ മൂത്തകുന്നം കുറുപ്പംത്തറ വീട്ടിൽ കുമാരന്റെ മകൻ സുനിലിനെ (55) അഴീക്കോട് കാഞ്ഞിരപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ സുനിലിനെ വൈകിട്ടും കാണാതായതോടെ മകൻ വടക്കേക്കര പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്നുള്ള അന്വേഷണത്തിൽ ഇയാളുടെ സൈക്കിളും ചെരിപ്പും കോട്ടപ്പുറം പാലത്തിൽ നിന്ന കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം പടന്നയിൽ വഞ്ചി തൊഴിലാളികൾ കണ്ടത്. കൊടുങ്ങല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി ജഡം പോസ്റ്റ്‌മോർട്ടത്തിനായി പറവൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഇരിങ്ങാലക്കുടയിൽ ഒരു കോളേജ് ബസിൽ ജോലി ചെയ്തിരുന്ന സുനിൽ അതിനു ശേഷം കൂലിപ്പണി ചെയ്തു വരികയായിരുന്നു. ഭാര്യ: ഷീല. മക്കൾ: വിഷ്ണു, ജിഷ്ണു.