alexander

പള്ളുരുത്തി: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമ്പളങ്ങി പഴേരിക്കൽ അലക്സാണ്ടർ (ചാണ്ടി, 81) നിര്യാതനായി. ഒരാഴ്ചക്ക് മുൻപ് കുമ്പളങ്ങി സാൻജോസ് പള്ളിക്ക് സമീപം കാൽ നടയാത്രക്കാരനായ ചാണ്ടിയെ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കുമ്പളങ്ങി സെന്റ്.ജോസഫ് പള്ളിയിൽ സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: കുഞ്ഞമ്മിണി, ഷീബ. മരുമക്കൾ: തോമസ്, അഗസ്റ്റിൻ.