കോലഞ്ചേരി: സാംസ്‌കാരിക പൊതുമണ്ഡലങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന കെ.എ. വേലപ്പന്റെ നിര്യാണത്തിൽ അനുശോചിച്ച്‌ വടയമ്പാടി വായനശാലയിൽ യോഗംചേർന്നു. എം.എസ്. മുരളീധരൻ അദ്ധ്യക്ഷനായി. എൻ.എൻ. രാജൻ, വി.വി. ജോസഫ്, ജോൺ ജോസഫ്, കെ.ഡി. ഹരിദാസ്, കെ.കെ. നാരായൺദാസ് തുടങ്ങിയവർ സംസാരിച്ചു.