പെരുമ്പാവൂർ: വാഴക്കുളം ഗ്രാമപഞ്ചായത്തിൽ കൊവിഡ്-19 രൂക്ഷമായതിനെ തുടർന്ന് മാറംപള്ളി
എം.ഇ.എസ് കോളേജിൽ ഫസ്റ്റ്ലൈൻ ചികിത്സാകേന്ദ്രം ആരംഭിക്കുവാൻ തീരുമാനിച്ചു. വാർഡുതല ജാഗ്രതാസമിതികൾ ഇന്നും നാളെയുമായി വിളിച്ചുചേർക്കും. പൊതുസ്ഥലങ്ങളിലെ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് പൊലീസ്, സെക്ടറർ മജിസ്ട്രേറ്റ്, ആരോഗ്യവിഭാഗം എന്നിവരുടെ പ്രവർത്തനം ഊർജിതമാക്കും. പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ അണുനശീകരണം നടത്തുന്നതിനും കൈകൾ വൃത്തിയാക്കുന്നതിനും സൗകര്യമൊരുക്കും. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള 1, 2, 20 വാർഡുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സർവകക്ഷി യോഗത്തിൽ പ്രസിഡന്റ് സി.കെ. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ്, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ കെ.എം. അബ്ദുൾഅസീസ്, വിനിത ഷിജു, ജില്ലാ പഞ്ചായത്ത് അംഗം സനിത റഹിം, ബ്ലോക്ക് അംഗങ്ങളായ ഷമീർ തുകലിൽ, കെ.എം. സിറാജ്, ഷാജിത നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.