വൈപ്പിൻ: ഗോശ്രീ രണ്ടാം പാലത്തിൽ നിന്നു കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ കൊച്ചി കായലിൽ രാമൻതുരുത്ത് ഭാഗത്ത് കണ്ടെത്തി. എടവനക്കാട് സ്വദേശി കണ്ണാട്ടു പാടത്ത് പരേതനായ അയ്യപ്പന്റെ മകൻ അജീഷി (25)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളത്ത് കലൂരിൽ വാടകമുറിയിൽ താമസിക്കുകയായിരുന്നു യുവാവ്. ബുധനാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ മുളവുകാട് പൊലീസ് ഇയാളുടെ സ്‌കൂട്ടറും മൊബൈൽ ഫോണും പാലത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സഹോദരൻ അനീഷ് ഞാറക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തു അന്വേഷിച്ചു വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഞാറക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് നടക്കും. അമ്മ: പ്രസന്ന.