മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈസ്റ്റ് മാറാടി കെ.കരുണാകരൻ ഹാളിൽ കൊവിഡ് ഡോമിസിലിയറി കെയർ സെന്റർ തുടങ്ങും. സൗകര്യങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി,ഡോ. അമർലാൽ, വൈസ് പ്രസിഡണ്ട് ബിന്ദു ജോർജ്, ബിജു കുര്യാക്കോസ് തുടങ്ങിയവർ വിലയിരുത്തി.