കൊച്ചി: എറണാകുളം ടി.ഡി. റോഡിൽ അമ്പലത്തിന് സമീപം മഹാമായ ബിൽഡിംഗ്സിൽ സെൻട്രൽ ഡിവിഷൻ മോണിറ്ററിംഗ് കമ്മിറ്റിയുടെ സഹകരണത്തോടെ കൊവിഡ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങളുടെ സംശയങ്ങൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനും ഏത് അടിയന്തരഘട്ടവും നേരിടാനും സുസജ്ജമായ സന്നദ്ധക്കൂട്ടായ്മ രൂപീകരിക്കുകയുമാണ് ലക്ഷ്യം. കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രഭുദേവ്, കെ.വി. നവീൻചന്ദ്ര ഷേണായ്, മനോജ് ഭട്ട്, അനന്തു ദിലീപ്, ഗോപിനാഥ കമ്മത്ത്, ജിതേഷ് വി.പൈ എന്നിവരും റെസിഡന്റ്സ് അസോസിയേഷനുകളും ഹെൽപ്പ് ഡെസ്കിന് നേതൃത്വം നൽകും.
കൗൺസിലർ സുധാ ദിലീപ്, ഹെൽത്ത് ഇൻസ്‌പെക്ടർ സ്റ്റാലിൻ ജോസ് പി.ഡി, ഡി.എസ്. സുരേഷ്, സായിപ്രസാദ് കമ്മത്ത്, സന്തോഷ് ടി.ആർ., ഗോകുൽ നായിക്ക് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.