പറവൂർ: ചെറിയപല്ലംതുരുത്ത് അറേക്കാട്ട് തൈവേലിക്കകത്ത് ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവം നാളെ നടക്കും. ക്ഷേത്രംതന്ത്രി ജയരാജ് ഇളയത് മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ ആറിന് ആചാര്യവരണം, ഗണപതിഹോമം, ബിംബശുദ്ധിക്രിയകൾ, വൈകിട്ട് അധിവാസഹോമം, ധ്യാനാധിവാസം, അധിവാസപൂജ. നാളെ രാവിലെ പ്രതിഷ്ഠാപൂർവ ക്രിയകൾക്കുശേഷം ഏഴരക്ക് പ്രതിഷ്ഠ, താഴികക്കുടം പ്രതിഷ്ഠ, ഉപദേവതാ പ്രതിഷ്ഠ എന്നിവ നടക്കും. തുടർന്ന് പ്രദാസഊട്ട്.