വൈപ്പിൻ: കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം രാജ്യമൊട്ടാകെ നടപ്പിലാക്കിവരുന്ന നാഷണൽ മീൻസ് കംമെറിറ്റ്‌ സ്‌കോളർഷിപ്പ് പരീക്ഷയിൽ എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം.ഹൈസ്‌കൂളിന് തിളക്കമാർന്ന വിജയം. എട്ടാംക്ലാസ്‌ വിദ്യാർത്ഥികളായ ഒമ്പത് പേർക്കാണ് സംസ്ഥാനതല പരീക്ഷയിലൂടെ സ്‌കോളർഷിപ്പ് ലഭിച്ചത്. സാന്ത്വന സുരേഷ്, ജെറോമിയൽ എലബെന്ന സി.ആർ, ആര്യ വി.വി, ഗ്ളെയിൻ റോയ്, ഹരിപ്രിയ എം.എച്ച്, അസ്‌ന ഫാത്തിമ പി.എ, ദുർഗ പി.എ, അമിത്ത് കെബി, ഗോപിക പി.എസ് എന്നിവരാണ് വിജയികൾ.
എട്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷാഭവനാണ് സംസ്ഥാനതലത്തിൽ പ്രതിഭാ നിർണയപരീക്ഷ നടത്തുന്നത്. ഹയർസെക്കൻഡറിതലംവരെ സ്‌കോളർഷിപ്പ് ലഭിക്കും. 48000 രൂപയാണ് സ്‌കോളർഷിപ്പായി ലഭിക്കുക.