കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും ഇന്ന് വൈകിട്ട് 6 മുതൽ കണ്ടെയിൻമെന്റ് സോണാക്കി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ പ്രധാന വഴികളൊഴിച്ച് എല്ലാ ഉൾറോഡുകളും പൊലീസ് അടക്കും. പഞ്ചായത്തിൽനിന്നും പുറത്തേക്കും അകത്തേക്കും പ്രവേശനമില്ല. പഞ്ചായത്ത് അതിർത്തിയിൽ പൊതുഗതാഗതം അനുവദിക്കുമെങ്കിലും വാഹനങ്ങൾ നിർത്തി ആളെ കയറ്റാനോ ഇറക്കാനോ അനുവദിക്കില്ല. വിവാഹങ്ങളും മറ്റ് ചടങ്ങുകളും ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കുമാത്രം അനുവദിക്കും. വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് അവശ്യ സർവീസുകൾ മാത്രം അനുവദിക്കുമെന്നും കുന്നത്തുനാട് പൊലീസ് പറഞ്ഞു.

പഞ്ചായത്തിൽ നിലവിലുള്ള ആക്ടീവ് കേസുകൾ 300 കടന്നു. ഇതോടെയാണ് പഞ്ചായത്ത് കണ്ടെയിൻമെന്റ് സോണിലാക്കിയത്. ഇന്നു മുതൽ വാർഡുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.