മട്ടാഞ്ചേരി: ഡി.പി വേൾഡിനോടു ചേർന്ന് ഗോശ്രീ പാലത്തിന് സമീപം കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം മട്ടാഞ്ചേരി ടി ഡി ഈസ്റ്റ് റോഡിൽ തകിൽ വിദ്വാൻ നടരാജന്റെ മകൻ കൃഷ്ണകുമാറി (39) ന്റേതാണെന്ന് തിരിച്ചറിഞ്ഞു. സംസ്ക്കാരം നടത്തി. കൃഷ്ണകുമാറിനെ കാണാനില്ലെന്ന് ബുധനാഴ്ച മട്ടാഞ്ചേരി പൊലീസിൽ പരാതി ലഭിച്ചിരുന്നു. കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരവേയാണ് വ്യാഴാഴ്ച രാവിലെ മ്യതദേഹം കണ്ടെത്തിയത്. മുളവുകാട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ച്, പോസ്റ്റ്മോർട്ടം നടത്തി മ്യതദേഹം ബന്ധുകൾക്ക് വിട്ട് നൽകി. അമ്മ: കമല (ബ്യൂട്ടിഷൻ). സഹോദരൻ: കൃഷ്ണ ദാസ് (ദേവസ്വം ബോർഡ് ജീവനക്കാരൻ, തിരുവനന്തപുരം).