#ആലുവ നഗരത്തിൽ ഭാഗികം

ആലുവ: കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് ആലുവ മേഖലയിൽ എടത്തലയ്ക്ക് പുറമെ കീഴ്മാട്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണിന്റെ പരിധിയിൽ ഉൾപ്പെടുത്തി. ആലുവ നഗരത്തിലെ അഞ്ച് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി.

ഇന്നലെ രാത്രി എട്ടരയോടെയാണ് ജില്ലാ കളക്ടർ എസ്. സുഹാസ് നിയന്ത്രണങ്ങൾ കർശനമാക്കി ഉത്തരവിട്ടത്. ആലുവ നഗരസഭയിലെ 6,8,16,19,24 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണിന്റെ പരിധിയിലായത്. കീഴ്മാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 300 കടന്നു. കഴിഞ്ഞ ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി 43 ശതമാനം ആയിരുന്നു. ജില്ലയിലെ ഏറ്റവും ഉയർന്ന ശതമാനമായിരുന്നു. കൊവിഡിന്റെ ആദ്യഘട്ടത്തിലും ജില്ലയിൽ ഏറ്റവും അധികം കൊവിഡ് ബാധിതരുണ്ടായ പഞ്ചായത്താണിത്.