കിഴക്കമ്പലം: മുട്ടംതോട്ടം പറമ്പിൽ ആന്റണിയെ (79) കാണാനില്ലെന്ന് പരാതി. വ്യാഴാഴ്ചയാണ് കാണാതായതെന്ന് മകൻ ബാബു ആന്റണി കുന്നത്തുനാട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മകൻ സാബുവിന്റെ വീട്ടിൽ താമസിച്ചിരുന്ന ആന്റണിയെ വൈകിട്ട് നാലിന് ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നാണ് കാണാതായത്. ഓർമക്കുറവുള്ളയാളാണ് ആന്റണി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.