കൊച്ചി: നാഷണലിസ്റ്റ് കോൺഗ്രസ് കേരള എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കൊവിഡ് ബോധവത്കരണവും പ്രതിരോധകിറ്റുകളുടെ സൗജന്യവിതരണവും സംഘടിപ്പിച്ചു. സുരക്ഷാ മുൻകരുതൽ എന്ന മുദ്രാവാക്യമുയർത്തി ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചിസ്‌ക്വയറിൽ നടന്ന പരിപാടി ഫൗണ്ടേഷൻ ഫോർ അന്നം ചാരിറ്റി (ഫെയ്‌സ്) പ്രസിഡന്റ് ടി.ആർ. ദേവന് ആദ്യകിറ്റ് നൽകി എൻ.സി.കെ സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് പാറപ്പുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഏലിയാസ് മണ്ണപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സിബി തോമസ്, സംസ്ഥാന സെക്രട്ടറി കെ. സുനിൽകുമാർ, നേതാക്കളായ പി.എസ്. പ്രകാശൻ, ജൂഡോ പീറ്റർ, എൻ.ഒ. ജോർജ്, ടി.എം. സുരാജ്, റിയാസ് പാടിവട്ടം, അൽത്താഫ് സലിം തുടങ്ങിയവർ പങ്കെടുത്തു. മഞ്ഞൾപ്പൊടി, കുരുമുളക്, ചുക്ക്, വെളുത്തുള്ളി, നെല്ലിക്ക, കരിംജീരകം, പുതിനയില, നാടൻ വേപ്പില, മല്ലിയില തുടങ്ങിയ പ്രതിരോധസാമഗ്രികൾ അടങ്ങിയ കിറ്റ് സൗജന്യമായി വിതരണംചെയ്തു.