മുളന്തുരുത്തി: കൊവിഡ്‌വ്യാപനം തടയുവാൻ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുവാൻ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സർവകക്ഷി യോഗം തീരുമാനിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ ആരോഗ്യപ്രവർത്തകരുടെ പ്രത്യേക സ്ക്വാഡുകൾ നീരീക്ഷണം നടത്തും. ആരക്കുന്നത്ത്ത് സെന്റ്ജോർജ്‌ പാരിഷ് ഹാളിൽ വീണ്ടും കൊവിഡ് ചികിത്സാകേന്ദ്രം ആരംഭിക്കും. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി അദ്ധ്യക്ഷയായിരുന്നു, വൈസ് പ്രസിഡന്റ് റെഞ്ചി കുര്യൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സംസാരിച്ചു.