മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ ഇന്ന് സി.എഫ്.എൽ.ടി സി പ്രവർത്തനമാരംഭിക്കും. 70 കിടക്കകളോടെ മൂവാറ്റുപുഴ ഗവൺമെന്റ് മോഡൽ സ്‌കൂളിൽ സജ്ജീകരിച്ചിരിക്കുന്ന സെന്റർ രാവിലെ ഒമ്പതിന് തുറക്കും. ഭക്ഷണം ഉൾപ്പെടെയുള്ളവ സെന്ററിൽ ലഭ്യമാക്കും. മുഴുവൻ വാർഡുകളിലും ഇന്ന് മുതൽ പ്രതിരോധ മരുന്ന് എത്തിക്കും.