മൂവാറ്റുപുഴ: വാളകം പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർവകക്ഷി യോഗം ചേർന്നു. രോഗവ്യാപനം കുറക്കുന്നതിനായി ഗ്രാമപഞ്ചായത്ത് എടുക്കുന്ന തീരുമാനങ്ങക്കൾക്ക് യോഗം പൂർണ പിൻതുണ പ്രഖ്യാപിച്ചു. പതിനാല് വാർഡുകളിലായി 152 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ വാക്സിൻ എത്തിച്ച് അർഹരായ മുഴുവൻ പേർക്കും വാക്സിൻ നൽകാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് പഞ്ചായത്ത്പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ജോളി മോൻ ചുണ്ടയിലിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രജിത സുധാകരൻ, വികസ കാര്യ സ്ഥിരം സമിതി ചെയർമാൻ റെജി പി.കെ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി എൽദോസ് , ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ദിഷ ബേസിൽ, അംഗങ്ങളായ ബിനോ കെ ചെറിയാൻ, കെ.പി.അബ്രഹാം , പി.പി.മത്തായി , അനീഷ് ടി.ടി, റാണി സണ്ണി, ജമന്തി മദനൻ ,ഷീല ദാസ് , മൂവാറ്റുപുഴ പൊലീസ് സബ് ഇൻ സ്പെക്ടർ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.