1
എസ്.എൻ.ഡി.പി കൊച്ചി യൂണിയൻ വാർഷിക പൊതുയോഗം എ കെ .സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ വാർഷിക പൊതുയോഗം ഭവാനീശ്വര കല്യാണമണ്ഡപത്തിൽ നടന്നു. പ്രസിഡന്റ് എ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഷൈൻ കൂട്ടുങ്കൽ, ഡോ. അരുൺ അംബു കാക്കത്തറ, ടി.പി. സാജൻ തുടങ്ങിയവർ സംബന്ധിച്ചു. ഭാരവാഹികളായി എ.കെ. സന്തോഷ് (പ്രസിഡന്റ്), സി.പി. കിഷോർ (വൈസ് പ്രസിഡന്റ്), ഷൈൻ കൂട്ടുങ്കൽ (സെക്രട്ടറി), സി.കെ. ടെൽഫി (ഡയറക്ടർ ബോർഡംഗം), ഡോ. അരുൺഅംബു കാക്കത്തറ, ഷിജു ചിറ്റേപ്പിള്ളി, ടി.വി. സാജൻ (പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു. ടി.കെ. പത്മനാഭൻ തിരഞ്ഞെടുപ്പ് ചുമതല നിർവഹിച്ചു.