കാലടി: ഇന്നുമുതൽ 30വരെ കാലടി നാസിൽ നടത്താനിരുന്ന ശ്രീശങ്കരാ സ്കൂൾ ഒഫ് ഡാൻസിന്റെ നൃത്ത സംഗീതോത്സവം കൊവിഡ് സാമൂഹ്യവ്യാപനം കാരണം മാറ്റിവെച്ചു. ‌രണ്ടാം തവണയാണ് പരിപാടി മാറ്റിവെക്കുന്നത്. റിഹേഴ്സൽ ഉൾപ്പെടെയുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തീകരിച്ചിരുന്നു. കഴിഞ്ഞവർഷം മാറ്റിവെച്ച അന്തർദേശീയ ശ്രീശങ്കരാ നൃത്ത സംഗീതോത്സവത്തിൽ വിദേശനർത്തകിമാരുടെയും ഇന്ത്യയിലെ പ്രമുഖ നർത്തകിമാരുടെയും പരിപാടി ഒഴിവാക്കേണ്ടിവന്നു. ഇക്കുറി അരങ്ങേറ്റം മാത്രമായി നിശ്ചയിച്ച പരിപാടിയാണ് വീണ്ടും മാറ്റിവെക്കേണ്ടി വന്നതെന്ന് ശ്രീശങ്കരാ സ്കൂൾ ഒഫ് ഡാൻസ് പ്രൊമോട്ടർ പ്രൊഫ.പി.വി. പീതാംബരൻ പറഞ്ഞു.