കാലടി: കാലടി, അയ്യമ്പുഴ സ്റ്റേഷനിലെ പൊലീസുകാർ വാരാന്ത്യ കൊവിഡ് നിബന്ധനകൾ കർശനമായി നടപ്പിലാക്കുവാൻ ശ്രമിച്ചതിനാൽ ഗ്രാമ -നഗരങ്ങൾ നിശ്ചലമായി. അയ്യമ്പുഴ സ്റ്റേഷനിൽ എസ്.ഐ കെ.എ. പോളച്ചൻ നേതൃത്വം നൽകി. അനാവശ്യ യാത്രക്കിറങ്ങിയവരെ താക്കീത് നൽകി മടക്കി.

കാലടി നഗരത്തിലും മലയാറ്റൂർ - നീലീശ്വരം, മഞ്ഞപ്ര ,കാഞ്ഞൂർ, ശ്രീമൂലനഗരം പ്രദേശങ്ങളിലും നിയമലംഘനത്തിന് നിരവധി ബൈക്കുയാത്രക്കാർ പിടിയിലായി. നഗരത്തിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. നിയമം ലംഘിച്ച 20 പേർക്ക് പിഴയിട്ടു. നിബന്ധനകൾ ലംഘിച്ച 40 കട ഉടമകൾക്ക് നോട്ടീസ് നൽകിയതായി സ്റ്റേഷൻ ഹൗസ് ഓഫീസർ ബി. സന്തോഷ് , എസ്.ഐ പ്രശാന്ത് സി.നായർ എന്നിവർ പറഞ്ഞു.