തൃപ്പൂണിത്തുറ: സർക്കാർ നിർദ്ദേശം പൂർണമായും പാലിച്ച് ജനങ്ങൾ വീടുകളിലായിരുന്നതിനാൽ

രാജനഗരി ഇന്നലെ ഹർത്താൽ പ്രതീതിയിലായിരുന്നു. കടകമ്പോളങ്ങളും ബസ് സ്റ്റാൻഡും

പ്രവർത്തിച്ചില്ല. ഇരുപതിലേറെ പാർസൽ കൗണ്ടർ ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും തുറന്നത് നാമമാത്രമായവ മാത്രം. കെ.എസ് ആർ.ടി.സി ബസ് പ്രതീക്ഷിച്ച് അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങിയവർ ബസ് കാത്തിരുന്നത് മണിക്കൂറുകളാണ്. സ്റ്റാച്യു ജംഗ്ഷനിലും കിഴക്കേകോട്ടയിലും പൊലീസ് പരിശോധന നടത്തിയാണ് സ്വകാര്യ വാഹനങ്ങളെ കടത്തിവിട്ടത്.