അമ്പലമേട്: ബി.പി.സി.എൽ കൊച്ചി റിഫൈനറിയിലെ പുതിയ പ്രൊപിലീൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ കോംപ്ലക്‌സിൽ നിർമിച്ച നോർമൽ ബ്യൂട്ടനോളിന്റെ ആദ്യത്തെ പാർസൽ മാർക്കറ്റിംഗ് ഡയറക്ടർ അരുൺകുമാർ സിംഗ് ഫ്ളാഗ് ഓഫ് ചെയ്തു. എക്‌സിക്യുട്ടീവ് ഡയറക്ടർ സഞ്ജയ് ഖന്ന, എക്‌സിക്യുട്ടീവ് ഡയറക്ടർ ഇൻചാർജ് രവി തേജ്, എക്‌സിക്യുട്ടീവ് ഡയറക്ടർ എസ്.ജെന എന്നിവർ പങ്കെടുത്തു.
രാജ്യത്ത് ആദ്യമായി ഉത്പാദിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന 6 പ്രധാന നിഷ് പെട്രോകെമിക്കലുകളിൽ ഒന്നാണ് നോർമൽ ബ്യൂട്ടനോൾ. പ്ലാസ്റ്റിസൈസറുകൾ, ടെക്സ്റ്റൈൽ നിർമാണം, പി.വി.സി, അമിനോ റെസിനുകൾ, ബ്യൂട്ടൈൽ അമിനസ് എന്നീ വ്യവസായങ്ങളിൽ ഇത് ഉപയോഗിക്കുന്നു.