അങ്കമാലി: കൊവിഡ് മഹാമാരിയെ തടയുന്നതിന് എല്ലാ പൗരന്മാർക്കും വാക്‌സിൻ സൗജന്യമാക്കാൻ കേന്ദ്ര ഗവൺമെന്റ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക് തോമസും സെക്രട്ടറി ബിജു കെ. മുണ്ടാടനും ആവശ്യപ്പെട്ടു. ഓക്‌സിജൻ കിട്ടാതെ രോഗികൾ മരിക്കാൻ ഇടയായത് രാജ്യത്തിന് നാണക്കേടാണ്. രാജ്യത്ത് ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് രോഗവ്യാപനത്തിന് കാരണമാകുന്നതിനാൽ സംസ്ഥാനത്ത് വാർഡ് തലത്തിൽ വീടുകളിൽ ആരോഗ്യപ്രവർത്തകരെത്തി വാക്‌സിൻ നൽകാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു.