അങ്കമാലി: കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ കച്ചവട സ്ഥാപനങ്ങൾ 7.30 വരെയാക്കുകയും മദ്യശാലകൾക്ക് സമയം നീട്ടി നൽകുകയും ചെയ്ത നടപടി മദ്യലോബികളെ സഹായിക്കാനാണന്ന് കെ.സി.ബി.സി മദ്യവിരുദ്ധസമിതി ആരോപിച്ചു. സാമൂഹിക അകലം ഒട്ടും പാലിക്കാത്ത കേന്ദ്രങ്ങളാണ് മദ്യശാലകൾ. അവ പൂർണമായും അടച്ചിടണം. നേതൃസമ്മേളനം അതിരൂപത ഡയറക്ടർ ഫാ. ജോർജ് നേരേവീട്ടിൽ ഉദ്ഘാടനംചെയ്തു. അഡ്വ. ചാർളി പോൾ അദ്ധ്യക്ഷത വഹിച്ചു. കെ.എ. പൗലോസ്, ഷൈബി പാപ്പച്ചൻ, ചാണ്ടി ജോസ്, കെ എ. റപ്പായി, സിസ്റ്റർ റോസ്മിൻ, കെ.ഒ. ജോയി, എം.പി. ജോസി, സിസ്റ്റർ മരിയൂസ, ഇ.പി. വർഗീസ്, ചെറിയാൻ മുണ്ടാടൻ, ടോമി കല്ലറചുള്ളി തുടങ്ങിയവർ പ്രസംഗിച്ചു.