കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ ചികിത്സാ ധനസഹായ ഫണ്ടിലേക്ക് അകനാട് അക്വാട്ടക് വാട്ടർ ടാങ്ക് കമ്പനിയുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് ഒന്നര ലക്ഷംരൂപ ധനസഹായം കൈമാറി. പഞ്ചായത്ത് അതിർത്തിയിൽപ്പെട്ട മാരകരോഗം ബാധിച്ചവർക്കുള്ള ധനസഹായ ഫണ്ടാണിത്. കമ്പനി മാനേജിംഗ് ഡയറക്ടർ സജി തൂമ്പായിൽ പഞ്ചായത്തു പ്രസിഡന്റ് പി.പി.അവറാച്ചനെ തുക ഏൽപ്പിച്ചു.പഞ്ചായത്തംഗങ്ങളായ ജോസ് എ പോൾ,വിപിൻ പരമേശ്വരൻ എന്നിവർ പങ്കെടുത്തു.