വൈപ്പിൻ: ഞാറക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഫീസ് താത്കാലികമായി അടച്ചു. കൊവിഡ് ടെസ്റ്റ് പരിശോധന നടത്തി അഞ്ച് ദിവസത്തിന് ശേഷമാണ് ഫലംവന്നത്. ഇതിനിടെയുള്ള ദിവസങ്ങളിൽ ജീവനക്കാരി ഓഫീസിൽ വന്നിരുന്നു.
എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഒരംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇവർക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. ഇവിടെ അംഗങ്ങളുടെയും ജീവനക്കാരുടേയും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചിട്ടില്ല.
എളങ്കുന്നപ്പുഴ: 61, എടവനക്കാട്: 38, നായരമ്പലം: 24, ഞാറക്കൽ: 21, പള്ളിപ്പുറം: 17, കുഴുപ്പിള്ളി: 9 എന്നിങ്ങനെയാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.