bus-stand
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സർക്കാർ നിയന്ത്രണങ്ങളെ തുടർന്ന് ആലുവ നഗരസഭ ബസ് സ്റ്റാൻഡിൽ കയറ്റി ഇട്ടിരിക്കുന്ന സിറ്റി ബസുകൾ

ആലുവ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിന് സമാനമായി ഇന്നലെ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ആലുവയിൽ പൂർണമായിരുന്നു. പൊതു അവധി ദിനത്തിന്റെ അവസ്ഥയായിരുന്നു. ഇന്നും തൽസ്ഥിതി തുടരും.

ഇന്നലെ മാർക്കറ്റിൽ മാത്രമാണ് കുറച്ച് ആളുകളെങ്കിലും എത്തിയത്. കൊവിഡിനെ പ്രതിരോധിക്കുന്നതിനായി ജനങ്ങൾ സ്വയം വീടുകളിലേക്ക് ഉൾവലിഞ്ഞ അവസ്ഥയാണ്. സിറ്റി ബസുകൾ അടക്കം സ്വകാര്യ ബസുകളൊന്നും സർവീസ് നടത്തിയില്ല. ഏതാനും കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് ഓടിയത്. ആലുവ ബൈപാസ്, ബാങ്ക് ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ വാഹനങ്ങൾ പൊലീസ് തടഞ്ഞ് കാര്യങ്ങൾ തിരക്കിയ ശേഷമാണ് കടത്തിവിട്ടത്. എന്നാൽ ഹയർ സെക്കൻഡറി പരീക്ഷ തടസമില്ലാതെ നടന്നു. കുട്ടികൾ സ്വന്തം വാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമാണ് എത്തിയത്.