പെരുമ്പാവൂർ: കുന്നത്തുനാട് എസ്.എൻ.ഡി.പി.യൂണിയൻ കോടനാട്, അകനാട് എന്നിവിടങ്ങളിൽ നിർമ്മിച്ചുനൽകുന്ന രണ്ട് ഗുരു കാരുണ്യ ഭവനങ്ങളുടെ താക്കോൽദാനം നാളെ രാവിലെ 10 മണിക്ക് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.എ.രാജു എന്നിവർ സംസാരിക്കും.