പെരുമ്പാവൂർ: കൂവപ്പടി ഗ്രാമ പഞ്ചായത്തിൽ ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മഴക്കാല പൂർവ ശുചീകരണവും പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളും 20 വാർഡുകളിലും ആരംഭിച്ചു. കിഴക്കേ ഐമുറി കവല ശുചീകരണം കൂവപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു നിർവഹിച്ചു. ആരോഗ്യ രക്ഷക്ക് മാലിന്യമുക്ത പരിസരമെന്ന സന്ദേശവുമായ് ഇന്നലെ പൊതു സ്ഥാപനങ്ങളും നിരത്തുകളും ശുചീകരിച്ചു. ഇന്ന് വീടും പരിസരവും ശുചീകരിക്കും.