c-h
സി.എച്ച് സെന്റർ ദിനത്തിന്റെ ഭാഗമായി ചെമ്പറക്കി ജുമാ മസ്ജിദിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ ഫണ്ട് സമാഹരണം

പെരുമ്പാവൂർ: സി.എച്ച് സെന്റർ ദിനത്തിന്റെ ഭാഗമായി ചെമ്പറക്കി ജുമാ മസ്ജിദിലെത്തിയ വിശ്വസികളിൽ നിന്നും മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ഫണ്ട് സമാഹരണം നടത്തി. മുസ്ലിം ലീഗ് കുന്നത്തുനാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.എം ബഷീർ, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി കെ.ഇ അബ്ദുൾ ഷുക്കൂർ, മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ സി.എം.മുഹമ്മദ് , ചെമ്പറക്കി ശാഖ ജനറൽ സെക്രട്ടറി സി.എസ് നാസർ, ട്രഷറർ സിയാദ് ചെമ്പറക്കി , മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളായ ഇ.എ.അബ്ദുൽ നാസർ, അലി അക്ബർ, മിഥ്‌ലാജ് ചെമ്പറക്കി, ഹൈദ്രോസ്, ജലീൽ , നാസിം, അൽത്താഫ്, അഫീഫ് അഹ്മദ്, അഹ്മദ് മിഥ്‌ലാജ്, അനീസ്, മുഹമ്മദ്, ആസിഫ് തുടങ്ങിയവർ നേതൃത്വം നൽകി.