കോലഞ്ചേരി: ലോക പുസ്തകദിനത്തിന്റെ ഭാഗമായി ചൂണ്ടി വൈസ് മെൻസ് ക്ളബ്ബ് വടയമ്പാടി വായനശാലക്ക് ഇംഗ്ലീഷ് ഭാഷാ പുസ്തകശേഖരം കൈമാറി. വൈസ് മെൻസ് ഡിസ്ട്രിക്ട് ഗവർണർ പി.എൻ. രവീന്ദ്രൻ, രഹ്ന രവീന്ദ്രൻ, വായനശാല പ്രസിഡന്റ് എം.എസ്. മുരളീധരൻ, സെക്രട്ടറി ജോൺ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.