അങ്കമാലി: സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ശിരസാവഹിച്ച് ജനങ്ങൾ വീട്ടിലിരുന്നു. ലോക്ഡൗണിന് സമാനമായിരുന്നു അങ്കമാലി മേഖല. ഹർത്താൽ ദിനങ്ങളിൽ കാണാറുള്ളത്ര സ്വകാര്യ വാഹനങ്ങൾ പോലും നിരത്തിലിറങ്ങിയില്ല .ആവശ്യസർവീസ് സ്ഥാപനങ്ങൾ തുറന്നിരുന്നെങ്കിലും രാവിലെ മാത്രം ചെറിയ തോതിൽ കച്ചവടംനടന്നു. ജാഗ്രതാ നിർദ്ദേശങ്ങളും പരിശോധനകളുമായി പൊലീസ് സജീവമായിരുന്നു.