കുറുപ്പംപടി: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ രായമംഗലം പഞ്ചായത്തിൽ കളക്ടർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. മെഡിക്കൽ സ്റ്റോർ , പലചരക്ക്, പച്ചക്കറി, പാൽ,മീൻ ,മാംസം, ബേക്കറി, ഹോട്ടൽ എന്നിങ്ങനെ അവശ്യസർവീസ് സ്ഥാപനങ്ങൾ ഒഴികെ മറ്റെല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും. ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം കൊടുക്കാൻ പാടില്ല. 9 മണിവരെ പാഴ്‌സൽ കൊടുക്കാമെന്നും മറ്റു സ്ഥാപനങ്ങൾ 7.30 ക്ക് അടക്കണം.