tony
ടോണി ഉറുമീസ്

ആലുവ: ആറ് വർഷത്തിനിടെ വിവിധ കേസുകളിൽ പ്രതിയായ അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി വീട്ടിൽ ടോണി ഉറുമീസിനെ (33) കാപ്പചുമത്തി ജയിലിലടച്ചു. കാലടി, അയ്യമ്പുഴ, അങ്കമാലി, എളമക്കര പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, ദേഹോപദ്രവം, കവർച്ച, അന്യായമായി സംഘംചേരൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ഫെബ്രുവരിയിൽ എളമക്കര സ്റ്റേഷൻ പരിധിയിൽ റഷീദ് എന്നയാളെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ച് 43000 രൂപയും 85000 രൂപ വിലവരുന്ന വാച്ചും കവർച് ചെയ്ത കേസിൽ പ്രതിയാണ്. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് മഞ്ഞപ്രയിൽ ഗോൾബിൻ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കാലടി പൊലീസ് രജിസ്റ്റ ചെയ്ത കേസിൽ ഏഴാംപ്രതിയാണ്. ഇതേത്തുടർന്നാണ് കാപ്പ ചുമത്തിയത്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ നിയമപ്രകാരം 25 പേരെ ജയിലിൽ അടച്ചതായും 26 പേരെ നാടുകടത്തിയതായും എസ്.പി പറഞ്ഞു.