ആലുവ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടിയന്തരമായി പൂട്ടിയിടണമെന്ന് എൻ.ഡി.എ സംസ്ഥാന നിർവാഹകസമിതി അംഗവും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.

മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ബാറുകളും ബീവറേജസ് ഔട്ട് ലെറ്റുകളും പ്രവർത്തിക്കുന്നത്. സാധാരണക്കാരെ കൊവിഡിന്റെ പേരിൽ നിരന്തരം വേട്ടയാടി കനത്ത ഫൈൻ അടപ്പിക്കുന്ന പൊലീസ് ബാറുകളിലും ബിവറേജസ് ഔട്ട് ലെറ്റുകളിലും പ്രാഥമിക പരിശോധനപോലും നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.