കരുമാല്ലൂർ: വിശ്വസേവാഭാരതിയും സേവാദർശനും സംയുക്തമായി നിർമ്മിച്ച വീടിന്റെ സമർപ്പണവും ഗൃഹപ്രവേശവും നടന്നു. വെളിയത്തുനാട് കരോട്ടുപറമ്പിൽ സുബ്രഹ്മണ്യൻ -രാധാ ദമ്പതികൾക്കാണ് വീട് നിർമ്മിച്ചുനൽകിയത്. സേവാഭാരതി അദ്ധ്യക്ഷൻ വിഷ്ണു പ്രസാദ് താക്കോൽ സമർപ്പണം നിർവഹിച്ചു. ആർ.എസ്.എസ് ഖണ്ഡ് സംഘചാലക് ഗോപാലകൃഷ്ണൻ കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. വിശ്വസേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ജയചന്ദ്രൻ സേവാസന്ദേശം നൽകി. എം.കെ. സദാശിവൻ, വി.എം. ഗോപി, പ്രതാപ് ഡി. പിള്ള, കെ.പി. സുരേന്ദ്രൻ, ജിഷ്ണു, ടി.ആർ. രാജൻ, പഞ്ചായത്ത് മെമ്പർ കെ.എസ്. മോഹൻകുമാർ എന്നിവർ പങ്കെടുത്തു.