കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് പുതുപ്പനം നാലാം വാർഡിലെ കാക്കാട്ടുപാറ കണ്ണ്യട്ടുകുടി റോഡിന്റെ ടാറിംഗ് ജോലികൾ പൂർത്തിയായി. മുൻ പഞ്ചായത്തംഗം പോൾ വെട്ടിക്കടന്റെ നേതൃത്വത്തിലാണ് നിർമ്മാണം. ടാറിംഗ് ജോലികൾക്കായി 10ലക്ഷം രൂപയാണ് അനുവദിച്ചത്. നിലവിലുള്ള പഞ്ചായത്ത് അംഗം ജിമ്‌സി മേരി വർഗീസിന്റ നേതൃത്വത്തിൽ പദ്ധതി പൂർത്തീകരിച്ചു.