കോലഞ്ചേരി: ശാസ്താംമുഗൾ പാറമടയിൽ മകനുമൊത്ത് കുളിക്കാനിറങ്ങിയ ബിഹാർ സ്വദേശി രാജു കുമാർ സാഹ (29) മുങ്ങിമരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ മൂന്നു വയസുകാരനായ മകൻ സൂറത്തുമായി കുളിക്കാനെത്തിയപ്പോൾ പാറമടയിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. മകന്റെ കരച്ചിൽ കേട്ട് സഹോദരി റോഷ്നി എത്തിയാണ് നാട്ടുകാരെയും മാതാവിനെയും വിവരമറിയിച്ചത്. തുടർന്ന് പാെലീസും ഫയർഫോഴ്സുമെത്തി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫയർഫോഴ്സ് സ്കൂബ ടീമെത്തിയാണ് മൃതദേഹം കണ്ടെടുത്തത്. 200 അടിയോളം താഴ്ചയുള്ള പാറമടയാണിത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.