കൊച്ചി: ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്ര.ത്തിലുള്ള ഇന്റർ ഏജൻസി ഗ്രൂപ്പ് ഐ.എ ജി കണയന്നൂർ താലൂക്ക് യൂണിറ്റ് കൊവിഡ് വാക്‌സിൻ ഗുണഭോക്താക്കൾക്ക് വേണ്ടി ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. ഓൺലൈനായി താലൂക്ക് കൺവീനർ എം.ജി. ശ്രീജിത് ഉദ്ഘാടനം ചെയ്തു. താലൂക്ക് ഇൻചാർജ് ടി.ആർ. ദേവൻ, സഹൽ ഇടപ്പള്ളി, രത്‌നമ്മ വിജയൻ. രാജീവ് ജോസ്, ആശ പ്രദീപ് എന്നിവർ സംബന്ധിച്ചു. എറണാകുളം മുല്ലശേരി കനാൽ റോഡിൽ ഫെയ്‌സ് ഫൗണ്ടേഷന്റെ ഓഫീലാണ് ഡെസ്‌ക് പ്രവർത്തിക്കുന്നത്. വാക്‌സിൻ എടുക്കുന്നവർക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ. വാക്‌സിനെ സംബന്ധിച്ച സംശയനിവാരണം. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ എന്നിവ ലഭിക്കും. ഫോൺ: 9645666363.