കൊച്ചി: ഓക്‌സിജൻ നിഷേധിക്കുകയും സൗജന്യ വാക്‌സിൻ ലഭ്യമല്ലാതാക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ ജനകീയ പ്രതിരോധ സമിതി ഓൺലൈൻ പ്രതിഷേധ കൺവെൻഷൻ നടത്തും. ഇന്ന് വൈകിട്ട് 4.30 ന് ജസ്റ്റിസ് ബി. കെമാൽപാഷ ഉദ്ഘാടനം ചെയ്യും. അഡ്വ. കാളീശ്വരം രാജ്, ഡോ. സണ്ണി പി. ഓരത്തിൽ, ജോസഫ് സി. മാത്യു, അഡ്വ. മാത്യു വേളങ്ങാടൻ, ജെയ്‌സൺ ജോസഫ്, എം. ഷാജർഖാൻ എന്നിവർ സംസാരിക്കും. ഫേസ്ബുക്ക് പേജിൽ ലൈവായി സംപ്രേഷണം ചെയ്യും.