പനങ്ങാട്: ഉദയത്തുംവാതിൽ 6319-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ പോഷക സംഘടനയായ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ഉദയത്തുംവാതിൽ പ്രദേശത്ത് അഞ്ഞൂറോളം പേർക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. കുമ്പളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും മൂന്നാംവാർഡ് മെമ്പറുമായ രാഹുൽ ടി.ആർ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി ഹരിപ്രസാദിന് നൽകി ഉദ്ഘാടനം ചെയ്തു. രാഹുലിന്റെയും ശാഖയുടെയും നേതൃത്വത്തിൽ യൂത്ത്മൂവ്‌മെന്റ് കൊവിഡ് പ്രതിരോധസേന രൂപീകരിച്ചു.
ശാഖായോഗം പ്രസിഡന്റ് മണികണ്ഠൻ പുളിക്കൻ, ശാഖാ സെക്രട്ടറി ടി.കെ. ബാബു, കമ്മിറ്റി അംഗം രതീഷ്, യൂത്ത്മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് ശ്യാം, ജോയിന്റ് സെക്രട്ടറി ബിനോഷ്, കമ്മിറ്റിഅംഗം സച്ചിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കൊവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്ക് അവശ്യവസ്തുക്കൾ എത്തിക്കുക, പ്രതിരോധ മരുന്ന് വിതരണം ചെയ്യുക എന്നിവയാണ് സേനയുടെ ലക്ഷ്യം.