കൊച്ചി: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ എറണാകുളം പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനം പരിമിതപ്പെടുത്തുവാൻ ഭരണസമിതി തീരുമാനിച്ചു. ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ ലൈബ്രറിയുടെ റഫറൻസ് വിഭാഗവും റീഡിംഗ് റൂമും തുറക്കില്ല. പുസ്തകവിതരണം രാവിലെ പത്തുമുതൽ അഞ്ചുവരെയാക്കി. കൊവിഡ് സുരക്ഷാ മാനാദണ്ഡങ്ങൾ പാലിച്ചേ പ്രവേശനം അനുവദിക്കൂ. ഞായറാഴ്ചകളിൽ അവധിയാണ്.