പെരുമ്പാവൂർ: അവശ നിലയിൽ വഴിയരികിൽ കണ്ടയാളെ ആംബുലൻസിൽ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പെരുമ്പാവൂർ സരസ്വതി വിലാസത്തിൽ ഗോവിന്ദൻകുട്ടി (70) യെയാണ് ഇന്നലെ രാവിലെ 8 മണിയോടെ പെരുമ്പാവൂർ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപം റോഡ് സൈഡിൽ അവശനിലയിൽ കണ്ടത്. കൊവിഡ് ഭീതി മൂലം ആരും അടുത്തേക്കു ചെല്ലാൻ തയ്യാറായില്ല. ഈ സമയം ഇതുവഴി വന്ന പൊലീസ് ആശുപത്രിയിൽ പോകാമെന്നു പറഞ്ഞെങ്കിലും വഴങ്ങിയില്ല. തുടർന്ന് പൊലീസ് വെള്ളം വാങ്ങിക്കൊടുത്തു. ഇതിനിടെ പൊലീസ് ആംബുലൻസിനു വേണ്ടി വിവിധ ആശുപത്രികളിലേക്കും നഗരസഭയിലേക്കും വിളിച്ചെങ്കിലും ആംബുലൻസ് ലഭിക്കാൻ വൈകി. പൊലീസ് ബലമായി ആംബുലൻസിൽ കയറ്റി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മക്കൾ: രാജീവ്, പ്രിയ.