കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ കൊവിഡ് ജാഗ്രത സമിതി രൂപീകരിച്ചു. വാർഡ് മെമ്പർ സ്മിത അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൽദോസ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. കുറുപ്പംപടി സർക്കിൾ ഇൻസ്പെക്ടർ സാഗർ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്നും പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ മധു , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, നാലാം വാർഡ് മെമ്പർ ഫെബിൻ കുര്യാക്കോസ്,ആശാവർക്കർ സാറാകുട്ടി, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ കെ.ആർ.എ പ്രസിഡന്റ് എബ്രഹാം,സെക്രട്ടറി ജോൺസൺ മൈത്രി റസിഡൻസ് സെക്രട്ടറി കെ.ജി.സുബ്രമണ്യൻ, വൈസ് പ്രസിഡന്റ് സുരേഷ്കുമാർ പി.ബി, രായമംഗലം പഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ എസ്.മോഹനൻ , മുൻ വാർഡ് മെമ്പർ അനിൽ കുമാർ , ജയരാജ്, രാജൻ ,സന്തോഷ്കുമാർ ,ദിനേശ്.ടി , രാജേഷ്.ടി, ജെയ്ബി സാജു ,ഷിജു എ.കെ, ബിനോയ് പൈലി തുടങ്ങിയവർ പങ്കെടുത്തു .