a
തുരുത്തിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ കൊവിഡ് പ്രതിരോധ സന്ദേശവുമായി ഭവന സന്ദർശനം നടത്തുന്നു

കുറുപ്പംപടി: കൊവിഡ് പ്രതിരോധ സന്ദേശവുമായി മുടക്കുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും സന്നദ്ധ പ്രവർത്തകർ സന്ദർശനം നടത്തി. തുരുത്തിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ നേതൃത്വം നൽകി. വിവിധ വാർഡുകളിൽ വൈസ് പ്രസിഡന്റ് റോഷ്നി എൽദോ ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജെ. മാത്യു, ജോസ് .എ.പോൾ, വൽസ വേലായുധൻ, ബിന്ദു ഉണ്ണി, വിപിൻ പരമേശ്വരൻ, സോമി ബിജു, അനാമിക ശിവൻ, നിഷ സന്ദീപ്, ഡോളി ബാബു, രജിത ജയ്മോൻ മെഡിക്കൽ ഓഫീസർ ഡോ: രാജിക കുട്ടപ്പൻ, അശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.