മൂവാറ്റുപുഴ: വ്യാജ മദ്യ വില്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയിലെ സഹകരണ ബാങ്ക് ജീവനക്കാരനായ ആയവന തോട്ടഞ്ചേരി സ്വദേശി പ്രവീണിനെയാണ്കഴിഞ്ഞ ദിവസം എക്സൈസ് സംഘം പിടികൂടിയത്. അനധികൃതമായി ഇയാൾ തന്റെ വീട്ടിൽ മദ്യ വില്പന നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന നടന്നത്. എന്നാൽ വലിയ അളവിൽ മദ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.